കെസിസി സമരത്തിന് പിന്തുണ: ആന്റോ ആന്റണി
1415834
Thursday, April 11, 2024 10:57 PM IST
പത്തനംതിട്ട: വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ പരിഷ്കരണം ആവശ്യപ്പെട്ടും കാട്ടുമൃഗ ആക്രമണത്തിൽനിന്നു മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും കെസിസി നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ നടന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചതായി ആന്റോ ആന്റണി.
ഇതേ ആവശ്യം പാർലമെന്റിൽ പലതവണ എംപിയെന്നനിലയിൽ അവവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളിൽ പങ്കെടുത്തിരുന്നതായും എംപി പറഞ്ഞു.