തോമസ് ഐസക്കിന് കോന്നിയിൽ വൻ സ്വീകരണം
1415835
Thursday, April 11, 2024 10:57 PM IST
കോന്നി: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം. തോമസ് ഐസക് ഇന്നലെ കോന്നി മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിൽ പര്യടനം നടത്തി. രാവിലെ മൈലപ്ര പഞ്ചായത്തിലെ നാൽക്കാലിക്കപ്പടിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. സാജു മണിദാസ് അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ പര്യടനം നടത്തി രാത്രി ആങ്ങമൂഴിയിൽ സമാപിച്ചു.