അ​നി​ൽ ആ​ന്‍റ​ണി ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി
Thursday, April 11, 2024 10:57 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര​യി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ര്യ​ട​നം രാ​ത്രി​യി​ൽ ക​ണ​മു​ക്കി​ൽ സ​മാ​പി​ച്ചു.