മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് കോൺഗ്രസ് അധികാരത്തിൽ വരണം: വി.ഡി. സതീശൻ
1415838
Thursday, April 11, 2024 10:57 PM IST
കുറവിലങ്ങാട്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും ഏർപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി രാജ്യത്ത് അധികാരത്തിൽ വരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കടുത്തുരുത്തി തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ലൂക്കോസ് മാക്കിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി , ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറി റോയി കെ. പൗലോസ്, ഫിൽസൺ മാത്യൂസ്, മാഞ്ഞൂർ മോഹൻകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.