പി.എം. മർക്കോസ് അനുസ്മരണം നാളെ
1416003
Friday, April 12, 2024 6:43 AM IST
കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സ്ഥാപക പ്രസിഡന്റ്, തിരുക്കൊച്ചി നിയമസഭ അംഗം, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍, എകെസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.എം. മര്‍ക്കോസിന്റെ 63-ാം ചരമവാര്‍ഷികം ആചരിക്കും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം നല്ലിടയന് ദേവാലയത്തില്‍ ഫാ. ജോസഫ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തും. തുടര്‍ന്ന് കാര്‍മല്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ന്യൂനപക്ഷ വികസന വകുപ്പ് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ജോസുകുട്ടി ഇടത്തിനകം, സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റര്‍, ഡിസിഎംഎസ് വിജയപുരം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍,
സംസ്ഥാന വൈസ് പ്രസിഡന്റ് വിന്‍സന്റ് ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിന് പി. സ്റ്റീഫന്‍, സംസ്ഥാനഓര്ഗനൈസര് ത്രേസ്യാമ്മ മത്തായി, എറണാകുളം/അങ്കമാലി അതിരൂപത പ്രസിഡന്റ് സ്കറിയാ ആന്റണി, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ഡോ. സിജോ ജേക്കബ്, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ജോയി കൂനാനിക്കല്‍, പാലാ രൂപത സെക്രട്ടറി ബിന്ദു ആന്റണി, വിജയപുരം രൂപത സെക്രട്ടറി ടോമി പൂവത്തോലി, സംസ്ഥാന സെക്രട്ടറി ബിജി സാലസ് തുടങ്ങിയവര്‍ പ്രസംഗിക്കും.