സ്പീഡ് ബ്രേക്കറും ഡിവൈഡറും നിർമിക്കണം; മന്ത്രിക്കു നിവേദനം നൽകി
1416004
Friday, April 12, 2024 6:43 AM IST
അതിരമ്പുഴ: അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ഡിവൈഡറും ദിശാബോർഡും സ്ഥാപിക്കണമെന്ന ആവശ്യവുമായി അതിരമ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്, മന്ത്രി വി. വാസവനും പിഡബ്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്കും നിവേദനം നൽകി.
കാരിത്താസ് മേൽപ്പാലം തുറന്നതോടുകൂടി അമ്മഞ്ചേരി ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. സ്പീഡ് ബ്രേക്കർ, ഡിവൈഡർ, സൂചന ബോർഡ് എന്നിവ ഇല്ലാത്തതിനാൽ അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും.
അതിനാൽ അടിയന്തരമായി അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ഡിവൈഡറും ദൂരയാത്രകൾക്കു സഹായമാകുന്നതിനു ദിശാബോർഡ് സ്ഥാപിക്കണമെന്നും ജയിംസ് തോമസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.