വൈക്കത്തെ ഇന്ത്യൻ കോഫീ ഹൗസിന്റെ പ്രവർത്തനം പുനരാരംഭിച്ചു
1416010
Friday, April 12, 2024 6:59 AM IST
വൈക്കം: നവീകരിച്ച ഇന്ത്യൻ കോഫീ ഹൗസ് ശാഖയുടെ ഉദ്ഘാടനം നടത്തി. കെ. അജിത്തിന്റെ അധ്യക്ഷതയിൽ അഡ്വ.കെ. സുരേഷ് കുറുപ്പ് കോഫീ ഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വൈക്കം പടിഞ്ഞാറെ നടയിൽ നഗരസഭകാര്യാലയത്തിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫീ ഹൗസ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു.
അഡ്വ. പി.കെ. ഹരികുമാർ, ഇണ്ടംതുരുത്തിമന മുരളീധരൻ നമ്പൂതിരി, കെട്ടിട ഉടമ അഡ്വ. നരസിംഹ നായിക്ക്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കോഫീ ഹൗസ് പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ, സെക്രട്ടറി ജി. ഷിബു, ബ്രാഞ്ച് മാനേജർ സി. രവിദാസൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.