വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് നാളെ
1416012
Friday, April 12, 2024 6:59 AM IST
കടുത്തുരുത്തി: മരങ്ങോലി സെന്റ് മേരീസ് പള്ളിയുടെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് നാളെ നടക്കും. വൈകുന്നേരം 5.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിര്‍വഹിക്കും. മരങ്ങോലി പള്ളിയോടനുബന്ധിച്ച് 1958ല്‍ നിര്‍മിച്ച വൈദികമന്ദിരം പൊളിച്ചുനീക്കിയാണ് അതേസ്ഥലത്തു പുതിയ മന്ദിരം നിര്‍മിച്ചത്.
2023 ഏപ്രില്‍ 13ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടുതന്നെയാണ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഒരു വര്‍ഷത്തിനുള്ള വൈദികമന്ദിരം പൂര്‍ത്തിയാക്കി വെഞ്ചെരിപ്പ് നടത്താനായത് വികാരി റവ.ഡോ. ജോസഫ് പരിയാത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ പരിശ്രമങ്ങളാണ്.
ഇതോടനുബന്ധിച്ചു നിര്‍മിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് പാലക്കാട് രൂപത ബിഷപ്പും ഇടവകാംഗവുമായ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വഹിക്കും. തുടര്‍ന്ന് സമ്മേളനവും സ്നേഹവിരുന്നും നടക്കും.