കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരേ ജനം വിധിയെഴുതും
1416060
Friday, April 12, 2024 10:49 PM IST
പൂഞ്ഞാർ: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പര്യടനം വഴിക്കടവിൽനിന്ന് ആരംഭിച്ചു. പൂഞ്ഞാർ ബ്ലോക്ക് പര്യടനം മുൻ എംപി ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കർഷകരെ ദ്രോഹിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിധിയെഴുത്താകണം ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ജോയി ഏബ്രഹാം പറഞ്ഞു.
സാധാരണക്കാർക്കും കർഷകർക്കും വേണ്ടിയാണ് കഴിഞ്ഞ 15 വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ളതെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. മജു പുളിക്കൽ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, വി.ജെ. ജോസ്, സതീഷ് കുമാർ, കെ.സി. ജെയിംസ്, തോമസുകുട്ടി മൂന്നാനിപള്ളി, പയസ് കവളമാക്കൽ, ഹരി മണ്ണുമഠം, അസീസ് പത്താഴപ്പടി, ജോർജ് ജേക്കബ്, എ.ജെ. ജോർജ്, ടി.ഡി. ജോർജ്, ബിനോയ് ജോസഫ്, ഓമന ഗോപാലൻ, ബേബി മുത്തനാട്ട്, ജയറാണി തോമസുകുട്ടി, പി. മുരുകൻ, സിറിൽ റോയ്, ജി.എസ്. റെജി, ജെസിൻ മേക്കാട്ട്, ഡോ. തോമസ് പുളിക്കൻ, വർക്കിച്ചൻ വയമ്പത്തനാൽ, ടോമി മാടപ്പള്ളി, റിജോ കാഞ്ഞമല, ടോം കുന്നക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
വഴിക്കടവ് നിന്നാരംഭിച്ച പര്യടനം തീക്കോയി, വെയിൽകാണാംപാറ, തിടനാട് ടൗൺ, ചേന്നാട് അമ്പലംഭാഗം, നെല്ലിക്കച്ചാൽ, പൂഞ്ഞാർ ടൗൺ, അനക്കുഴി, പറത്താനം വഴി ഏന്തയാർ ടൗണിൽ അവസാനിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല:
മന്ത്രി വീണാ ജോർജ്
കങ്ങഴ: കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിനു കീഴിൽ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലായിരുന്നെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കങ്ങഴയിൽ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾ ക്രൂര പീഡനത്തിന് ഇരയായ മണിപ്പുരിൽ അദ്ദേഹം അവർക്കായി എന്തുചെയ്തു. രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ കൂടുതലും സ്ത്രീകർഷകരാണ്. രാജ്യത്ത് ഏറ്റവും മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണ്. കേരളത്തോടുള്ള അവഗണന മൂലം ആരോഗ്യ മേഖലയ്ക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നൽകാൻ കേന്ദ്രം തയാറായില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എൻ. ശാരദ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കെ.എസ്. റംലാബീഗം, ഹേമലത പ്രേംസാഗർ, വത്സലകുമാരി, കുഞ്ഞമ്മ, രഞ്ജിനി ബേബി, ലീലാമ്മ മത്തായി, ജയ സാജു, ജോയ്സ് എം. ജോൺസൺ, പ്രീത ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നത്ത് നടന്ന സംഗമം സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മിനി സേതുനാഥ്, ഗിരീഷ് എസ്. നായർ, ടി.എൻ. ഗിരീഷ് കുമാർ, സി.ആർ. ശ്രീകുമാർ, മോളി ജോൺ, രമണി ഉമേഷ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുംകുന്നത്ത് സുരേഷ് കുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ബിന്ദു രാജേഷ് അധ്യക്ഷത വഹിച്ചു. ലതാ ഉണ്ണികൃഷ്ണൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഹേമലത പ്രേംസാഗർ, എസ്. ഷൈലജ കുമാരി, ശാന്തമാ രാജപ്പൻ, പ്രിയ ശ്രീരാജ്, ലത റെയ്ച്ചൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ ആന്റണി അരുവിത്തുറയിൽ
അരുവിത്തുറ: പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ഇന്നലെ രാവിലെ 9.30ന് അരുവിത്തുറ പള്ളിയിൽ എത്തി. അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപത്തിൽ വണങ്ങി നേർച്ച അർപ്പിച്ചു കേടാവിളക്കിൽ എണ്ണയൊഴിച്ചു പ്രാർഥിച്ചു. പിന്നീട് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിനെ കണ്ട് അനുഗ്രഹം വാങ്ങി. നിരവധി ആത്മീയ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.
വഴിക്കടവ് ആശ്രമം സന്ദർശിച്ചശേഷം തീക്കോയിയിൽനിന്ന് ആരംഭിച്ച മണ്ഡലപര്യടനം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.ഡി. രമണൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.