പാറമടയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചു നല്കിയ ആള് അറസ്റ്റില്‍
1416061
Friday, April 12, 2024 10:49 PM IST
കുറവിലങ്ങാട്: പാറമടയില്‍നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണക്കാട് അരീക്കുഴ ഭാഗത്ത് ഒലിക്കുന്നേല്‍ ബാബു കുര്യാക്കോസി(44)നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കുറവിലങ്ങാട് കുടുക്കമറ്റം കരോട്ടും ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ഉപയോഗിക്കുന്നതിനുവേണ്ടി അനധികൃതമായി സ്ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം പാറമട കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 84 ജലാറ്റിന്‍ സ്റ്റിക്കുകളും 50 ഡിറ്റനേറ്ററുകളും പിടികൂടിയത്. ഇത്തരത്തില്‍ ജലാസ്റ്റിക്കുകളും ലിറ്ററുകളും പാറമടയില്‍ എത്തിച്ചു നല്‍കിയിരുന്നത് ബാബു കുര്യാക്കോസ് ആണെന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.