അഗ്രിമയില്‍ വിഷുവിപണി ആരംഭിച്ചു
1416063
Friday, April 12, 2024 10:49 PM IST
പാലാ: കൃഷിവകുപ്പിന്റെ സഹകരണത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് പ്രസിനു സമീപമുള്ള അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിഷു വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ നിര്‍വഹിച്ചു. എഫ്പിഒ ഡിവിഷന് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ അധ്യക്ഷത വഹിച്ചു. സിബി കണിയാംപടി, പി.വി. ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗുണമേന്മയുള്ള പച്ചക്കറി ഉത്പന്നങ്ങളും പഴവര്‍ഗങ്ങളും കണിക്കൊന്ന പൂക്കളും ലഭ്യമാകുന്ന വിഷു വിപണിയില്‍ നിത്യോപയോഗസാധനങ്ങളും അവശ്യവസ്തുക്കളും ലഭ്യമാണ്.