ദമ്പതികളുടെ കൈയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍
1416226
Saturday, April 13, 2024 6:56 AM IST
വാകത്താനം: ദമ്പതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തിരുവില്വാമല കാട്ടുകുളം കുന്നേല്‍ കെ.ജെ. ജോഷി(39)യെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം നാലുന്നാക്കല്‍ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍നിന്നു 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്നു മനസിലായപ്പോൾ ദമ്പതികള്‍ പോലീസില്‍ പരാതി നല്കി.
വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ എറണാകുളം തൃക്കാക്കര സ്വദേശിനിയായ യുവതിയെ പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.