കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ള്‍ക്കു പ​രി​ക്ക്
Sunday, April 14, 2024 6:51 AM IST
ക​ടു​ത്തു​രു​ത്തി: കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു ദ​മ്പ​തി​ക​ള്‍ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ഓ​ടെ ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ എ​സ്ബി​ഐ ബാ​ങ്കി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​ലേ​നോ കാ​ര്‍ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ച​ങ്ങ​നാ​ശേ​രി കു​ന്നും​പു​റം ജി​ബി​ന്‍ കെ. ​ജോ​ണ്‍ (31), ജി​ബി​ന്‍റെ ഭാ​ര്യ ആ​ലു​വ തെ​ക്കേ​ത്തൊ​ട്ടി​യി​ല്‍ അ​ന്‍വി (27) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.


പ​രി​ക്കേ​റ്റ​വ​രെ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് റോ​ഡി​ല്‍ വീ​ണ ഓ​യി​ല്‍ ക​ടു​ത്തു​രു​ത്തി ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി ക​ഴു​കി​നീ​ക്കി. മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ഏ​റ്റു​മാ​നൂ​ര്‍ - ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.