പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോ. ജില്ലാ സമ്മേളനം നടത്തി
1417975
Sunday, April 21, 2024 11:22 PM IST
കോട്ടയം: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണി മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സാബു മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ, ജില്ലാ സെക്രട്ടറി ആർ. രവികുമാർ, കെഎസ്എസ്പിഎ സംസ്ഥാന കൗൺസിൽ അംഗം മോഹനചന്ദ്രൻ, ജോസഫ് മൈലാടി, പി.ജി. വിജയകുമാർ, വി.പി. രാജൻ, ടി.കെ. ജോർജ്, സാബു, വി.കെ. സാറാമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാതാരം കലാഭവൻ ഷാജോൺ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡിഎ കുടിശിക പൂർണമായും ഉടൻ നൽകുക, ഡിഎ അരിയർ, പെൻഷൻ അരിയർ, ട്രെയിനിംഗ് പീരിയഡ് ആനുകുല്യം എന്നിവ എല്ലാവർക്കും ലഭ്യമാക്കുക, മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കുക, നാലാം ഗ്രേഡ് ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം പാസാക്കി.
പുതിയ ജില്ലാ ഭാരവാഹികളായി പി.ഡി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), മോൻസിമോൻ കെ.ജെ. (സെക്രട്ടറി), രമേശൻ കെ.എൻ. (ട്രഷറർ), സി.കെ. ബാബു, എ.എൻ. ഗോപാലകൃഷ്ണൻ, വി.പി. രാജൻ, വി.കെ. സാറാമ്മ (വൈസ് പ്രസിഡന്റുമാർ), ജോണി ജോസഫ്, എം.എം. മാത്യു ,സുര കെ.എൻ., എം.കെ. രാജൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് ആർ. രവികുമാറിനെയും തെരഞ്ഞെടുത്തു.