അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
1418123
Monday, April 22, 2024 6:33 AM IST
ചിങ്ങവനം: നാട്ടകത്ത് അജ്ഞാത വാഹനമിടിച്ചു പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പള്ളം സ്വദേശിയായ വയോധികൻ മരിച്ചു. നെടുംപറമ്പില്‍ സി. പോള്‍ (78) ആണ് ഇന്നലെ രാവിലെ മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം സ്കൂട്ടറില്‍ വരുമ്പോൾ സിമന്റ് കവലയില്‍വച്ചാണ് അപകടം നടന്നത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് സിമന്റ് കവലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയത്തുനിന്ന് പള്ളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്.
ഭാര്യ: സരസു മാങ്ങാനം കുറ്റിശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ഷീബാ പോള്‍ (യുഎസ്എ), ഷിനു പോള്‍. മരുമക്കള്‍: സാബു ജോണ്സണ്, സുനോജ് എം. മാത്യു.