ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി
1418255
Tuesday, April 23, 2024 6:22 AM IST
കോട്ടയം: 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസിന് മുകളിലുള്ളവരും മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിലെത്തി ഇവർക്കു വോട്ട് ചെയ്യുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി വിലയിരുത്തി.
പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് വീടുകളിലെത്തി മുൻകൂട്ടി വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിട്ടുള്ള വയോധികരായ ആളുകളുടെ വോട്ട് രേഖപ്പെടുത്തിക്കുന്നത്.
ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.