പതിനാറുകാരനെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
1423340
Sunday, May 19, 2024 1:15 AM IST
ഈരാറ്റുപേട്ട: പതിനാറുകാരനെ ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട മാതാക്കല്‍ വെള്ളൂപ്പറമ്പില്‍ വി.എം. മുഹമ്മദ് സാദിഖ് (31), ഇയാളുടെ സഹോദരനായ വി.എസ്. മുഹമ്മദ് ഹുബൈല്‍ (39), ഈരാറ്റുപേട്ട മുല്ലൂപ്പാറ പൊന്തനാല്‍ പി.പി. ജഹനാസ് (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞ മാസം 24നു രാത്രി 10.45ന് ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും സുഹൃത്തിനെയും നടക്കല്‍ കോസ്വേ ജംഗ്ഷനില്‍ മര്‍ദിക്കുകയും കൈയില്‍ കരുതിയിരുന്ന മരക്കൊമ്പുകൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
കൗമാരക്കാരനോട് ഇവര്‍ക്ക് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂവരെയും കോഴിക്കോടുനിന്ന് പിടികൂടുകയുമായിരുന്നു. മൂവരെയും കോടതിയില്‍ ഹാജരാക്കി.