മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ
1423348
Sunday, May 19, 2024 1:16 AM IST
പൊന്‍കുന്നം: പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പല തവണകളായി മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മധ്യവയസ്കയെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് തെക്കേചെറ്റയില്‍ പി.കെ. പുഷ്പകുമാരി(52)യെയാണു പൊന്‍കുന്നം പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അധികൃതര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്വര്‍ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.