മോട്ടോർ മോഷണം പോയി
1423349
Sunday, May 19, 2024 1:16 AM IST
പൊൻകുന്നം: വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്ന മോട്ടോറിന്റെ കണക്ഷനും പൈപ്പും മോഷ്ടാവ് മുറിച്ചു കടത്തി. പൊൻകുന്നം കുഴിക്കാട്ടുപടി റോയൽ ബൈപാസ് റോഡിൽ തൊടുപ്പയ്ക്കൽ മോഹനന്റെ പമ്പ് സെറ്റാണ് മോഷണം പോയത്. വീടിന്റെ പരിസരത്തുനിന്ന് അകലെയാണ് കിണർ.
വെള്ളിയാഴ്ച രാവിലെ ഓൺ ചെയ്ത് വെള്ളം പമ്പ് ചെയ്തു തുടങ്ങിയതാണ്. ഇതിനിടെ വെള്ളം നിലച്ചു. പമ്പ് സെറ്റ് തകരാറിലായതാവുമെന്ന് കരുതി പിന്നീട് ചെന്നുനോക്കിയപ്പോഴാണ് വൈദ്യുതിയും പൈപ്പും വിച്ഛേദിച്ച് മോഷ്ടിച്ചതായി മനസിലായത്. പൊൻകുന്നം പോലീസിൽ പരാതി നൽകി. ഒരുമാസം മുന്പ് വാങ്ങി സ്ഥാപിച്ചതാണ് പമ്പ്സെറ്റ്.