ഓണാവധി: റെയില്‍വേ റിസര്‍വേഷന്‍ ആരംഭിച്ചു
1423528
Sunday, May 19, 2024 6:55 AM IST
കടുത്തുരുത്തി: ഓണത്തിന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. മറുനാട്ടില്‍ ജോലിക്കും പഠനാവശ്യത്തിനും മറ്റുമായി പോയിട്ടുള്ളവരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സെപ്റ്റംബര്‍ 14 വരെയുള്ള ടിക്കറ്റുകളാണിപ്പോള്‍ ബുക്കിംഗില്‍ ലഭ്യമായിട്ടുള്ളത്.
15 ലെ ബുക്കിംഗും ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിന സര്‍വീസുകളായ ന്യൂഡല്‍ഹി തിരുവനന്തപുരം കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, ഗുരുവായൂര്‍-മധുര എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷനിലേക്കുള്ളതുമായ റിസര്‍വേഷന്‍ ടിക്കറ്റുകളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുന്നത്.
യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ വൈക്കം റോഡ് (VARD) എന്ന സ്റ്റേഷന് കോഡ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.