ദേശീയ ഡെങ്കിപ്പനി ദിനാചാരണം
1423531
Sunday, May 19, 2024 6:55 AM IST
കുറുപ്പന്തറ: ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തിന്റെ ഭാഗമായി മാഞ്ഞൂര്‍ പഞ്ചായത്തിന്റെയും കുറുപ്പന്തറ കുടുംബരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യസന്ദേശ റാലി സഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കോമളവലി രവീന്ദ്രന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബോധവത്കരണ ക്ലാസ് നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസിയ ജോര്‍ജ് ആരോഗ്യബോധവത്കരണ ക്ലാസിന് നേതൃതം നല്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ബിജു തോമസ് മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി നിയന്ത്രണത്തെപ്പറ്റി വിശദീകരിച്ചു. ജെഎച്ച്ഐ അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍,
വിവിധ വാര്‍ഡ് മെംബര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുറുപ്പന്തറ സെന്റ് സേവ്യഴ്സ് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍ റാലിക്കു നേതൃത്വം നല്കി.