കാണക്കാരി പഞ്ചായത്ത് മഴക്കാലപൂര്‍വ അവലോകനം
1423534
Sunday, May 19, 2024 7:06 AM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ അവലോകനവും ഡെങ്കിപ്പനി ദിനാചരണവും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, അംഗങ്ങളായ ലൗലിമോള്‍ വര്‍ഗീസ്, കാണക്കാരി അരവിന്ദാക്ഷന്, ബിന്‍സി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹന്, വി. സാംകുമാര്‍, ശ്രീജ ഷിബു, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി.ജി. അനില്‍കുമാര്‍,
മേരി തുമ്പക്കര, ജോര്‍ജ് ഗര്‍വാസീസ്, മെഡിക്കല്‍ ഓഫീസര്‍ വിനീത ടോണി, അസിസന്റ് സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജു വി. കുര്യന്, ജെഎച്ച്ഐ മാരായ അരുണ്‍ എം. നായര്‍, തുളസി എന്നിവര്‍ പ്രസംഗിച്ചു.
കാണക്കാരി പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.