ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന വേണം: കെഎസ്എസ്പിയു
1423537
Sunday, May 19, 2024 7:06 AM IST
ചങ്ങനാശേരി: ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചങ്ങനാശേരി ടൗണ്‍ കമ്മിറ്റി റെയില്‍വേ മന്ത്രിക്കും പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും നിവേദനം നല്കി.
കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര് അനുഭവിക്കുന്ന യാത്രാദുരിതം ഒരു പരിധിവരെ ഇത്തരത്തില്‍ കുറയ്ക്കാനാകുമെന്നു യോഗം വിലയിരുത്തി.
മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ റെയില്‍വേയിലും ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം ഇനിയും മുതിര്‍ന്ന പൗരന്മാര്ക്ക് സിദ്ധിച്ചിട്ടില്ല. കൂടാതെ മുതിര്‍ന്ന പൗരന്മാര്ക്കു മുമ്പുണ്ടായിരുന്ന കണ്സഷന് പുനഃസ്ഥാപിക്കുന്ന കാര്യത്തിലും അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നല്‍കിയിട്ടുള്ളത്.
ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രഫ.എസ്. ആനന്ദക്കുട്ടന്, വിജയകുമാര്‍, രാജു വര്‍ഗീസ്, പി.എസ്. ബാബു, മേരിക്കുട്ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.