ചങ്ങനാശേരി 2030: വികസന സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനം
1423538
Sunday, May 19, 2024 7:06 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ചങ്ങനാശേരി 2030 എന്ന പേരില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വികസന സെമിനാര്‍ സംഘടിപ്പിക്കുവാന്‍ ട്രസ്റ്റ് ഓഫ് ചങ്ങനാശേരി വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.
എസ്ബി കോളജിന്റെ സഹകരണത്തോടെ മന്ത്രിമാര്‍, എംപി, എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തു ഭരണസമിതികളുടെയും നഗരസഭയുടെയും ഭാരവാഹികള്‍, ബ്ലോക്ക് പഞ്ചായത്ത്,
സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, താലൂക്കിലെ ഉദ്യോഗസ്ഥപ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചങ്ങനാശേരിയുടെ വിവിധ മേഖലകളിലെ വികസനം സംബന്ധിച്ച് പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കും.
പ്രസിഡന്റ് ചെറിയാന് നെല്ലവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജീവകാരുണ്യനിധി സമാഹരിക്കലിന്റെയും വാര്‍ഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി നിര്‍വഹിച്ചു. ട്രസ്റ്റ് ഓഫ് ചങ്ങനാശേരി അംഗങ്ങളായ മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വിവിധ ബാങ്ക് ഭരണസമിതി അംഗങ്ങളായ ബിനോ തെക്കേക്കര, പിന്റോ ആന്റണി എന്നിവരെ ആദരിച്ചു.
കുര്യന് തൂമ്പുങ്കല്‍, വിനു ജോബ്, ജോബി പ്രാക്കുഴി, ആലിച്ചന്‍ തൈപ്പറമ്പില്‍, മാര്ട്ടിന് വള്ളപ്പുര, ചാക്കോച്ചന് കിഴക്കേവലിയവീട്, ജോജി ചിങ്ങംപറമ്പില്‍, വിന്‍സണ്‍ വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി 2030 വികസന സെമിനാറിന്റെ പ്രോഗ്രാം കോഓർഡിനേറ്ററായി കുര്യന് തൂമ്പുങ്കലിനെ തെരഞ്ഞെടുത്തു.