നഴ്സസ് ദിനം ആചരിച്ചു
1423540
Sunday, May 19, 2024 7:06 AM IST
തൃക്കൊടിത്താനം: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി തൃക്കൊടിത്താനം ഫൊറോന മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില്‍ പായിപ്പാട് സെന്റ് റീത്താസ് ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. റോബിന് സിഎംഐ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സിബിച്ചന് മുക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ചെറിയാന് കക്കുഴി നഴ്സസ് സൂപ്രണ്ട് ബിന്‍സി സേവ്യറിനെ പൊന്നാടയണിയിച്ചു.
അതിരൂപത പിതൃവേദി സെക്രട്ടറി ജോഷി കൊല്ലാപുരം, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍സിയ സിഎംസി, സാലിമ്മ ജോസഫ്, റീന സാബു, സിബിച്ചന് കുത്തുകല്ലിങ്കല്‍, ബിന്‍സി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.