ലൈബ്രറി കൗണ്‍സിലര്‍മാരുടെ സംഗമം
1423626
Sunday, May 19, 2024 11:04 PM IST
പാലാ: മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍മാരുടെ സംഗമം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ. പി.കെ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഗ്രന്ഥശാലകളെ കൂടുതല്‍ സജീവമാക്കുന്നതിന് സംസ്ഥാന-ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കൗണ്‍സിലര്‍മാരുടെ താലൂക്ക് സംഗമം സംഘടിപ്പിച്ചത്.
മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്, റോയ് ഫ്രാന്‍സിസ്, അഡ്വ. സണ്ണി ഡേവിഡ്, കെ.എസ്. രാജു, കെ.ആര്. പ്രഭാകരന്‍പിള്ള, ജോണ്സണ് ജോസഫ്, ലീനാ ജോര്‍ജ്, കെ.ആര്. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.