എസ്ബിഐ പെൻഷനേഴ്സ് മീറ്റും പെൻഷനേഴ്സ് അസോ. കേരള സംസ്ഥാന സമ്മേളനവും 25ന് കോട്ടയത്ത്
1423801
Monday, May 20, 2024 6:49 AM IST
കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെൻഷനേഴ്സ് മീറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് വാർഷിക പൊതുയോഗവും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ 25നു നടത്തും. രാവിലെ 10ന് എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള 1600ൽ അധികം പെൻഷനേഴ്സ് പങ്കെടുക്കുന്ന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജീവൻ കെ. അധ്യക്ഷത വഹിക്കും. എസ്ബിഐ ജനറൽ മാനേജർമാരായ മുഹമ്മദ് ആരിഫ് ഖാൻ, ടി. ശിവദാസ്, ശേഷു ബാബു പല്ലേ, സർക്കിൾ ഡെവലപ്മെന്റ് മാനേജർ വികാസ് ഭാർഗവ, അഖിലേന്ത്യാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ദീപക് കുമാർ ബാസു, അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഹെൻറി ജോൺ എന്നിവർ പ്രസംഗിക്കും.
പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ, രാജ്യത്തെ സാമ്പത്തിക സ്ഥിതി തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും. ഉച്ചകഴിഞ്ഞ് എസ്ബിഐ പെൻഷനേഴ്സ് സംഘടനയുടെ 23 -ാമത് വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് രാജീവൻ കെ. അധ്യക്ഷത വഹിക്കും.
ഫെഡറേഷൻ ജനറൽ സെക്രട്ടറി ദീപക് കുമാർ ബസു, ഗവേണിംഗ് ബോഡി അംഗം ജോസഫ് പാലയ്ക്കൽ, സംഘാടക സമിതി ജനറൽ കൺവീനർ വിശ്വനാഥൻ നായർ കെ.എൻ. എന്നിവർ പ്രസംഗിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിഎ. ജയകുമാർ റിപ്പോർട്ടും ട്രഷറർ കെ.എസ്. ജയറാം കണക്കും അവതരിപ്പിക്കും.