ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് കുറുമ്പനാടത്ത് ഊഷ്മള വരവേല്പ്
1423808
Monday, May 20, 2024 6:57 AM IST
ചങ്ങനാശേരി: ഇന്നു നടക്കുന്ന അതിരൂപതാദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഛായാചിത്ര, ദീപശിഖാ പ്രയാണങ്ങള്‍ക്ക് സമ്മേളനനഗരിയായ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ ഊഷ്മള വരവേല്പ്.
എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്ന് എടത്വാ ഫൊറാനാ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ തെളിച്ച് മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് എയ്ഡന്‍ ഷൈജുവിന് കൈമാറിയ ദീപശിഖയും ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിങ്കല്നിന്നു മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയിക്ക് കൈമാറിയ ഛായാചിത്ര പ്രയാണത്തിനുമാണ് വരവേല്പ് നല്‍കിയത്.
യുവദീപ്തി-എസ്എംവൈഎമ്മിന്റെയും മിഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ദീപശിഖ-ഛായാചിത്ര പ്രയാണങ്ങൾ കണ്ണവട്ട ജംഗ്ഷനില്‍ സംഗമിച്ച് കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോൾ അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ഫൊറോനാപള്ളിയില്‍ പ്രതിഷ്ഠിച്ചു.
തുടർന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സായാഹ്ന പ്രാര്‍ഥനയും നടന്നു. ജനറല്‍കണ്‍വീനറും ഫൊറോനാ വികാരിയുമായ റവ.ഡോ. ജോബി കറുകപ്പറമ്പില്‍, റിസപ്ഷന് കണ്‍വീനര്‍ ഫാ. ജയിംസ് അത്തിക്കളം എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ചാന്‍സിലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, കോഓര്‍ഡിനേറ്റര്‍മാരായ ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ജോ കിഴക്കേമുറി, കണ്‍വീനര്‍മാരായ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. ബിനീഷ് ഏറത്തേടം,
ഫാ. ജോബി പരുവപ്പറമ്പില്‍, റവ.ഡോ. ജോണ്‍ വി. തടത്തില്‍, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ബിബിന്‍ കൊച്ചീത്ര, ഫാ. ടോമിന് കിഴക്കേത്തലയ്ക്കല്‍, ഫാ. ടോണ്‍ പെന്നാറ്റില്, ഫാ. നിജോ വടക്കേറ്റത്ത്, ഫാ. ഡൊമനിക് മുരിയന്‍കാവുങ്കല്‍, ഫാ. സാജന് പുളിക്കല്‍, ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി,
സിസ്റ്റര്‍ നോയല്‍ എഫ്സിസി, ജോണ്സണ് കാഞ്ഞിരക്കാട്ട്, അലക്സാണ്ടര്‍ പ്രാക്കുഴി, ലാലിച്ചന്‍ മറ്റത്തില്‍, ജോര്‍ജുകുട്ടി തോമസ്, ജോസഫ് ആന്റണി, ജയിംസ് ജേക്കബ്, ജസ്റ്റിന് പാറുകണ്ണില്‍, അജി കണ്ണഞ്ചിറ, ഇ.ജെ. ജോസഫ്, അജി കുളത്തുങ്കല്‍, മാത്തുക്കുട്ടി മറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.