ചലച്ചിത്ര-മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു
1424687
Friday, May 24, 2024 11:03 PM IST
കോട്ടയം: ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജന് (62) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നാലിന് മുട്ടമ്പലം ശ്മശാനത്തില്‍.
കാഥികന്, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നീനിലകളില്‍ തിളങ്ങിയ സോമരാജന് അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം പൈലി, ബാംബു ബോയ്സ് തുടങ്ങി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചാനല്‍ കോമഡി താരമായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കോമഡി സ്ക്രിപ്റ്റ്, പാരഡി കഥാപ്രസംഗം, ടെലിവിഷന്‍ ഷോ സ്ക്രിപ്റ്റ് റൈറ്റര്‍ തുടങ്ങിയ രംഗത്തും തിളങ്ങി. പയ്യപ്പാടി കല്ലുവേലിപ്പറമ്പിലാണ് ഇപ്പോള്‍ താമസം. ഭാര്യ: ശാന്തമ്മ. മക്കള്‍: ശാരിക, രാധിക, ദേവിക. മരുമക്കള്‍: ബിബീഷ് കുട്ടി, ഹരീഷ് മോഹന്‍, ജിനോ ജോസ്.