റാങ്കുകളുടെ തങ്കത്തിളക്കത്തില്‍ ബിസിഎം കോളജ്
1424857
Saturday, May 25, 2024 7:16 AM IST
കോട്ടയം: എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ബിസിഎം കോളജിനു ചരിത്ര നേട്ടം. മൂന്ന് ഒന്നാം റാങ്കും മൂന്ന് രണ്ടാം റാങ്കും നാല് മൂന്നാം റാങ്കും ഉള്‍പ്പെടെ ബിസിഎം കോളജ് 27 റാങ്കുകള്‍ കരസ്ഥമാക്കി.
ബിഎ സോഷ്യോളജിയിലെ ആദ്യത്തെ ഒന്‍പത് സ്ഥാനങ്ങളും ബിഎസ്സി ഹോം സയന്‍സിലെ ഒന്ന്, രണ്ട്, മൂന്ന്, ഒമ്പത് സ്ഥാനങ്ങളും ഇവിടുത്തെ വിദ്യാര്‍ഥിനികള്‍ക്കാണ്. എസ്. ശ്രീലക്ഷ്മി, ടിയ മേരി, കെ.എ. ആമിന എന്നിവര്‍ യഥാക്രമം ബോട്ടണി, സോഷ്യോളജി, ഹോംസയന്‍സ് എന്നിവയില്‍ ഒന്നാം റാങ്കും അപര്‍ണ വി. ഉല്ലാസ്, അല്‍ഫോന്‍സ ബാബു, ജെ. സുമയ്യ എന്നിവര്‍ യഥാക്രമം ഹിസ്റ്ററി, സോഷ്യോളജി, ഹോം സയന്‍സ് എന്നിവയില്‍ രണ്ടാം റാങ്കും നേടി.
ആദ്യ 10 സ്ഥാനങ്ങളിലെത്തിയ 27 വിദ്യാര്‍ഥികളെയും കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ ബിസിഎം കുടുംബം ആദരിച്ചു. കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണു വിജയമെന്നു പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ് പറഞ്ഞു. കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, ഡോ. അന്നു തോമസ്, ഡോ. വി.എസ്. ജോസ് എന്നിവര്‍ പ്രസംഗിച്ചു.