ഏയ്ഞ്ചല്‍സ് മീറ്റ് നടത്തി
1425031
Sunday, May 26, 2024 6:01 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമമായ ഏയ്ഞ്ചല്‍സ് മീറ്റ് ചെത്തിപ്പുഴ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടന്നു. ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
മേഖലാ പ്രസിഡന്റ് റോഹന്‍ സിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത ഡയറക്ടര്‍ റവ. ഡോ. ജോഷി പാണംപറമ്പില്‍ ആമുഖപ്രഭാഷണവും ചെത്തിപ്പുഴ പള്ളി വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ അനുഗ്രഹ പ്രഭാഷണവും നടത്തി. മേഖല ഡയറക്ടര്‍ ഫാ. വര്‍ഗീസ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു.
ചെറുപുഷ്പ മിഷന്‍ലീഗ് അന്തര്‍ദേശീയ ഭാരവാഹി ജോണ്സണ് കാഞ്ഞിരക്കാട് പതാകയുയര്‍ത്തല്‍ നിര്‍വഹിച്ചു. ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സണ്ണി തോമസ് കോയിപ്പള്ളി, ടിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
സേവ്യര്‍ ജോസഫ്, ദിവ്യ മരിയ ജയിംസ്, കെ.പി. മാത്യു കടന്തോട്, ജോണ്സണ് പെരുമ്പായില്‍, ജയ്സണ്‍ ജെ. അറയ്ക്കല്‍, സിസ്റ്റർ തെരേസ് എസ്ഡി, ആശിഷ് ജോ, മീനു കെ. ബെന്നി എന്നിവര്‍ നേതൃത്വം നല്കി.