സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളി; ശു​ചീ​ക​രി​ക്കാ​ൻ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Sunday, June 16, 2024 10:22 PM IST
കു​റ​വി​ല​ങ്ങാ​ട്: റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ച്ച് റെ​സി​ഡ​ന്‍റ്സ് അസോ​സി​യേ​ഷ​ൻ. ക​ള​ത്തൂ​ർ റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​നാ​ണ് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണ​ക്കാ​രി-​തോ​ട്ടു​വ റോ​ഡി​ൽ പാ​റ​മ​ട​ക്കു​ള​ത്തി​ന്‍റെ സ​മീ​പം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്കി മാ​തൃ​ക​യാ​യ​ത്. ഈ ​ഭാ​ഗ​ത്ത് മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്കം നി​ക്ഷേ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, പി.​ജെ. മൈ​ക്കി​ൾ, പി.​സി. സു​രേ​ഷ്‌​കു​മാ​ർ, പി.​സി. സുഭാ​ഷ് കു​മാ​ർ, വി.​കെ. അ​നി​ൽ, അ​മ്പി​ളി ശ്രീ​നി, പി.​എ​സ്. സ​ദാ​ന​ന്ദ​ൻ, ഷാ​ജി​മോ​ൻ ജോ​സ​ഫ്, സന്ധ്യ സു​രേ​ഷ്, ജ​യ സ്മി​ത, ല​തി അ​നി​ൽ സ്വ​പ്ന, ശാ​ലി​നി, ഫെ​ബി ഭാ​സ്‌​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.