ബ​സി​ൽ​നി​ന്നുവീ​ണ് യു​വ​തി​ക്ക് പ​രി​ക്കേറ്റ സംഭവം: ബ​സ് ജീ​വ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും
Sunday, June 23, 2024 4:43 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ബ​സി​ല്‍​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഡ്രൈ​വ​രു​ടെ​യും ക​ണ്ട​ക്ട​രു​ടെ​യും ലൈ​സ​ൻ​സ് വാ​ങ്ങി​വ​ച്ചെ​ന്നും ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ട​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പൊ​ടി​മ​റ്റം ചീ​രാം​കു​ന്നേ​ല്‍ സി​ജി​മോ​ള്‍ വ​ര്‍​ഗീ​സി​ന് (41) ബ​സി​ല്‍​നി​ന്ന് വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. പാ​റ​ത്തോ​ട് ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നു ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

അ​പ​ക​ട​സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​ഴൂ​മ​ല അ​ങ്ക​ണ​വാ​ടി​യി​ലെ ഹെ​ല്‍​പ്പ​റാ​യ സി​ജി​മോ​ള്‍ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.