കാറ്റിൽ മരംവീണു വീട് തകർന്നു
1436391
Monday, July 15, 2024 7:41 AM IST
ടിവി പുരം: ചെമ്മനത്തുകരയിൽ ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരംവീണു വീട് തകർന്നു. ചെമ്മനത്തുകര പൊന്നേത്തുതറ ശാരദയുടെ വീടിനു മുകളിലേക്കാണ് ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണത്.
ശനിയാഴ്ച വൈകുന്നേരം 7.30 ഓടെ വൻ ശബ്ദത്തോടെ മരം വീഴുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന ശാരദയും കുടുംബവും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. മരം വീണതിനെത്തുടർന്ന് വീട് ഭാഗികമായി തകർന്നു.
വീടിനോടുചേർന്ന കോഴിക്കൂടിനു മുകളിലേക്കും മരം വീണതോടെ കൂട്ടിൽ ഉണ്ടായിരുന്ന കോഴികളും ചത്തു. കുടുംബത്തിന്റെ വരുമാനമാർഗമായിരുന്ന കോഴികൾ ചത്തതും കുടുംബത്തിന് ഇരട്ടി പ്രഹരമായി.
നിർധന കുടുംബത്തിന്റെ ജീവിതം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. സർക്കാരിൽനിന്നു നഷ്ടപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.