മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു
1436393
Monday, July 15, 2024 7:41 AM IST
കടുത്തുരുത്തി: കാറ്റിലും മഴയിലും അടയ്ക്കാമരം ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടി വീണു. കമ്പികള്‍ പൊട്ടി വീണെങ്കിലും അപകട സമയം വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ആപ്പുഴ-കടുത്തുരുത്തി തീരദേശ റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. റോഡിന് കുറുകെ അടയ്ക്കാമരം വീണു കിടന്നതിനെത്തുടര്‍ന്ന് റോഡിലൂടെയുള്ള വാഹനഗതാഗതം ഏറെസമയം തടസപ്പെട്ടു.