ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
1436396
Monday, July 15, 2024 7:41 AM IST
വല്ലകം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം കെഎസ്യു വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്കൊപ്പം ആചരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ആർ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രീത രാജേഷ്, അർജുൻ സാബു, ടോണി പീറ്റർ, അഭിനവ് ഷാജി, പി.ടി. സുഭാഷ്, പി.ഡി. ജോർജ്, ജേക്കബ് പൂതവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.