എം.ടി. യുടെ ജന്മദിനം ആഘോഷിക്കും
1436397
Monday, July 15, 2024 7:43 AM IST
തലയോലപ്പറമ്പ്: എം.ടി.വാസുദേവൻ നായരുടെ 91-ാമത് ജന്മദിനം ബഷീർ സ്മാരക സമിതി, ബഷീർ അമ്മമലയാളം, എംടിവി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് ആഘോഷിക്കും. രാവിലെ 9.15ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടക്കുന്ന യോഗത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടും. മോഹൻ ഡി. ബാബു അധ്യക്ഷത വഹിക്കും.
പ്രഫ. കെ.എസ്. ഇന്ദു, ആര്യ കരുണാകരൻ, ഡോ.എസ്. പ്രീതൻ എന്നിവർ എം.ടി. കഥകൾ വായിക്കും. സി.ജി. ഗിരിജൻ, അക്ഷയ് എസ്. പുളിമൂട്ടിൽ, പി.ജി. ഷാജിമോൻ ഫാബി ബഷീർ, മനോജ് തുടങ്ങിയവർ പ്രസംഗിക്കും.