ജോണ്‍ വി. സാമുവേൽ കോട്ടയം ജില്ലാ കളക്ടർ
1436453
Monday, July 15, 2024 11:30 PM IST
കോട്ടയം: പുതിയ ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവേലിനെ നിയമിച്ചു. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പിന്നോക്ക വിഭാഗ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആലപ്പുഴ മുന്‍ ജില്ലാ കളക്ടറായിരുന്നു.
ജില്ലാ കളക്ടറായിരുന്ന വി. വിഗ്നേശ്വരിയെ ഇടുക്കി ജില്ലാ കളക്ടറായും നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവേല്‍ ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.