കാര്‍ഗില്‍ വിജയവാര്‍ഷികം: സൈക്കിള്‍റാലിക്ക് സ്വീകരണം നല്കി
1436556
Tuesday, July 16, 2024 10:38 PM IST
രാമപുരം: കാര്‍ഗില്‍ യുദ്ധത്തിന്റെ 25-ാം വിജയവാര്ഷികത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍നിന്നെത്തിയ സൈക്കിള്‍റാലിക്ക് രാമപുരത്ത് എക്സ് സര്‍വീസ്മെന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ട്രസ്റ്റ് രക്ഷാധികാരി മേജര്‍ വി.എം. ജോസഫ്, കേണല്‍ ബി. മധുപാല്‍, സുബേദാര്‍ മേജര്‍ ഗോപാലകൃഷ്ണന്, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് 16 അംഗ ടീമിനെ സ്വീകരിച്ചു. റാലി ടീമിന്റെ ക്യാപ്റ്റന്‍ മേജര്‍ ടി. മഗജിത്ത് സിംഗ് രാജ്യം പരംവീര്‍ചക്ര നല്കി ആദരിച്ച മേജര്‍ രാമസ്വാമി പരമേശ്വറിന്റെ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു.
എൻസിസി കേഡറ്റുകള്‍, സ്കൗട്ട് കേഡറ്റുകള്‍, പോലീസ് സേനാംഗങ്ങള്‍, അധ്യാപകര്‍, വിവിധ ക്ലബ് അംഗങ്ങള്‍, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.