പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം
1436652
Wednesday, July 17, 2024 2:16 AM IST
കോട്ടയം: കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിച്ച പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്നു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് നയിച്ച പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. ജോസഫ് കടുപ്പില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലില്, സാബു കരിശേരിക്കല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റിയംഗങ്ങളായി ബേബി മുളവേലിപ്പുറത്തിലിനെയും പ്രഫ. മേഴ്സി മൂലക്കാട്ടിലിനെയും കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ. മാത്യു തോട്ടുങ്കലിനെയും ഷൈനി സിറിയക് ചൊള്ളമ്പേലിനെയും തെരഞ്ഞെടുത്തു.