പി.കെ.വി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന്
1436807
Wednesday, July 17, 2024 10:49 PM IST
കിടങ്ങൂര്‍: പി.കെ.വി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്നു വൈകുന്നേരം 4.30ന് കിടങ്ങൂരില്‍ നടക്കും. പി.കെ.വി സെന്റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പി.കെ.വി പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് അര്‍ഹനായത്.10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ബാബു സെബാസ്റ്റ്യന്‍, മുതിര്‍ന്ന പത്രപ്രവര്ത്തകന് വി. വിജയകുമാര്‍, പി എസ്സി അംഗം അഡ്വ. സി.ബി സ്വാമിനാഥന് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ഇന്നു കിടങ്ങൂര്‍ ഗവൺമെന്റ് എല്‍പി സ്കൂളില്‍ 4.30ന് ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പുരസ്കാരം ബിനോയി വിശ്വത്തിന് സമ്മാനിക്കും. സെന്റര്‍ പ്രസിഡന്റ് ജി. വിശ്വനാഥന് നായര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. വി.ടി. തോമസ്, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്, ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, ബാബു കെ. ജോര്‍ജ്, ശാരദ മോഹന്‍, പി.കെ. ഷാജകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.