ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ ഫുട്ബോൾ ടർഫ്
1436815
Wednesday, July 17, 2024 10:49 PM IST
കൂരോപ്പട: ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ കൂരോപ്പടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ടർഫ് കോർട്ട് ഒരുങ്ങുന്നു. മണ്ഡലത്തില കായിക മേഖലയ്ക്ക് ഉണർവേകാൻ ടർഫ് കോർട്ട് നിർമിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പഞ്ചായത്തിലെ ളാക്കാട്ടൂർ കവലയിലാണ് ഉമ്മൻ ചാണ്ടി ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള സ്പോർട്ട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടർഫ് ഒരുങ്ങുന്നത്.
കോൺഗ്രസ് നേതാവ് ചാമക്കാലായിൽ കെ.എൻ. ഹരിഹരൻ നായർ സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് നിർമാണം. ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ ഫുട്ബോൾ ടർഫ് എന്നാണ് പേര്. ആരോഗ്യമുള്ള ശരീരവും മനസുമുള്ള യുവാക്കളെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ ടർഫിന്റെ ഉദ്ഘാടനം പുതുപ്പള്ളിയിൽ ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
നാളെ രാത്രി എട്ടിന് യുവ എംഎൽഎമാർ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.