വികസനം മിത്തോ യാഥാർഥ്യമോ: സംവാദ പരമ്പര തുടങ്ങി
1436881
Thursday, July 18, 2024 2:15 AM IST
കൊതവറ: വേമ്പനാട്ടു കായലിനു കുറുകെ തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചതോടെയാണ് കുട്ടനാടിന്റെ നാശം ആരംഭിച്ചതെന്ന് അഡ്വ.കെ.സുരേഷ് കുറുപ്പ്. കൊതവറ സെന്റ് സേവ്യേഴ്സ് കോളജിൽ “വികസനം മിത്തോ യാഥാർഥ്യമോ’’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോളജ് മാനേജർ ഫാ. ഷിജോ കോനുപറമ്പൻ അധ്യക്ഷത വഹിച്ചു.
സുസ്ഥിര വികസനം മിത്തോ യഥാർഥ്യമോ എന്ന വിഷയത്തിൽ പി. ഇസെഡ്. തോമസ് ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പഞ്ചായത്തംഗം ഷീജ ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ബിജു, കോളജ് പ്രിൻസിപ്പൽ ഡോ. ജിംസൺ ഡി. പറമ്പൻ, വൈസ് പ്രിൻസിപ്പൽ പ്രഫ. പി.സി. രവിശങ്കർ, ഡോ. ടോമി ജോസഫ്, അധ്യാപിക പാർവതി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.