ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിക്കാനും നന്ദിപറയാനും കുമാരനല്ലൂര്‍ നിവാസികള്‍
1436900
Thursday, July 18, 2024 2:16 AM IST
കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ റെയില്‍വേ മേല്‍പാലം, വട്ടമൂട് പാലം, പൂവത്തുമാലിക്കടവ് പാലം, സ്കൂള്‍ കെട്ടിടങ്ങള്‍, മികച്ച റോഡുകള്‍ എന്നിവയും ചികിത്സാസഹായങ്ങളും നല്കി തങ്ങളെ സഹായിച്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിക്കാനും നന്ദി പറയാനും കുമാരനല്ലൂര്‍ നിവാസികള്‍ സ്നേഹയാത്രയായി പുതുപ്പള്ളിയിലെത്തി.
സംഘത്തിന്റെ യാത്ര തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. ടി.സി. റോയി, കെ.ബി. രാജന്, അജിത് കുരുവിള, റോസ് ചന്ദ്രന്, ഷോബി ലൂക്കോസ്, ജിനേഷ് നാഗമ്പടം, ഷാജി ജോസഫ്, പി.കെ. വൈശാഖ്, രാഹുല്‍ മറിയപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.