ജെകെവി മലയാളത്തിലെ അഭിമാന സാഹിത്യകാരന്: വി.ഡി. സതീശന്
1438225
Monday, July 22, 2024 7:46 AM IST
ചങ്ങനാശേരി: ജെകെവി മലയാള കഥാസാഹിത്യ രംഗത്തെ ആദരിക്കപ്പെടുന്ന പ്രതിഭയും അഭിമാന സാഹിത്യകാരനുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജെകെവി (ജോസഫ് കാഞ്ഞിരത്തിങ്കല്‍ വര്‍ക്കി)യുടെ 25-ാം ചരമ വാര്‍ഷികാചരണവും ജെകെവി സ്മാരകമായ സര്‍ഗക്ഷേത്ര ജെകെവി ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വത്വബോധവും നിലപാടും ജെകെവിയുടെ എഴുത്തുകളില്‍ വ്യക്തമാണെന്നും അദ്ദേഹത്തെ കാലം ഒരിക്കലും മറക്കില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് പനച്ചിപ്പുറം ജെകെവി അനുസ്മരണം നടത്തി.
അഡ്വ. ജോസി സെബാസ്റ്റ്യന്‍, ബി. രാധാകൃഷ്ണ മേനോന്, ഡോ. സന്തോഷ് ജെ.കെ.വി., സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.