നാലുകോടി സഹകരണ ബാങ്കിൽ ആദരിക്കലും യാത്രയയപ്പ് സമ്മേളനവും
1438227
Monday, July 22, 2024 7:46 AM IST
നാലുകോടി: സർവീസ് സഹകരണ ബാങ്കിലെ സഹകാരികളുടെ ഉന്നതവിജയം കരസ്ഥമാക്കിയ മക്കൾക്ക് ഉമ്മൻ ചാണ്ടി വിദ്യാജ്യോതി കാഷ് അവാർഡും മെമന്റോയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു.
തുടർച്ചയായി 10 വർഷം എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ നാലുകോടി സെന്റ് ജോസഫ്സ് സ്കൂളിനെയും പ്രസിഡന്റ് ജയിംസ് വേഷ്ണാലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ എംഎൽഎ ആദരിച്ചു.
യോഗത്തിൽ സർവീസിൽനിന്നു വിരമിച്ച സെക്രട്ടറി ബിനോ സഖറിയായ്ക്കും ജീവനക്കാരൻ ബെർണാഡ് തോമസിനും യാത്രയയപ്പും നൽകി.
പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജീബു ജോർജ് ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി തോമസ്, ജോഷി സെബാസ്റ്റ്യൻ കുറുക്കൻകുഴി, പഞ്ചായത്ത് അംഗങ്ങളായ ഡാർളി റ്റെജി, കെ.എ. പാപ്പച്ചൻ,
സെൻട്രൽ സർവീസ് ബാങ്ക് പ്രസിഡന്റ് ജോൺസൺ വർഗീസ്, പോത്തൻ ജോസഫ്, ഓമന ചെല്ലപ്പൻ, മുൻ പ്രസിഡന്റുമാരായ ജിമ്മി കളത്തിപ്പറമ്പ്, പി.സി. വർഗീസ്, പി.കെ. ശിവൻ പിള്ള, പൊന്നമ്മ രാമകൃഷ്ണൻ, സെബാസ്റ്റ്യൻ ശ്രാങ്കൻ, ബേബി മാത്യു എന്നിവർ പ്രസംഗിച്ചു.