മാത്തുക്കുട്ടി ഞായർകുളം അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1438245
Monday, July 22, 2024 10:58 PM IST
അകലക്കുന്നം: കേരള കോൺഗ്രസ്-എമ്മിലെ മാത്തുക്കുട്ടി ഞായർകുളം അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണയനുസരിച്ച് ബെന്നി വടക്കേടം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 അംഗ ഭരണസമിതിയിൽ എൽഡിഎഫ് സ്ഥാനാർഥി മാത്തുക്കുട്ടി ഞായർകുളത്തിന് ഒന്പത് വോട്ടും യുഡിഎഫ് സ്ഥാനാർഥി ജീന ജോയിക്ക് അഞ്ച് വോട്ടും ലഭിച്ചു. സ്വതന്ത്ര മെംബർ വോട്ട് ചെയ്തില്ല.
കാഞ്ഞിരമറ്റം വാർഡംഗമായ മാത്തുക്കുട്ടി കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. കാഞ്ഞിരമറ്റം സഹകരണബാങ്ക് പ്രസിഡന്റ്, ആനിക്കാട് ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.