മിഷൻലീഗ് മേഖലാ പ്രവർത്തനങ്ങൾക്കു തുടക്കം
1438254
Monday, July 22, 2024 10:58 PM IST
കുറവിലങ്ങാട്: ചെറുപുഷ്പ മിഷൻലീഗ് മേഖലാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലാ രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ഡോ. മോനിക്ക ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡിബിൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു.
മേഖല ഡയറക്ടർ ഫാ. ആന്റണി വാഴക്കാലായിൽ, വയലാ സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് കോട്ടയിൽ, വിശ്വാസപരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ ജോസ് മൈലന്തറ, സിസ്റ്റർ റോസ്ലിൻ, ആഷ്മി മരിയ ജോൺ, ബിബിൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷത്തേ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾക്ക് സമ്മാനം നൽകി.