ബോധവത്കരണ സെമിനാർ നടത്തി
1438350
Tuesday, July 23, 2024 2:33 AM IST
ടിവിപുരം: ടിവിപുരം പഞ്ചായത്ത്, എസ്ബിഐ ടിവിപുരം ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ സെമിനാർ നടത്തി.
കടവന്ത്രയിലുള്ള പവർജനി സോളാർ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കൾക്കായി ബോധവത്കരണ സെമിനാർ നടത്തിയത്. സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകൻ എ.കെ. അഖിൽ. സീമാ സുജിത്ത്, കവിതാ റെജി, ടി.എ. തങ്കച്ചൻ, ടി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.