അലങ്കാരവും കൗതുകവും നിറച്ച് പായൽപന്തുകളുമായി വിദ്യാർത്ഥികൾ
1438352
Tuesday, July 23, 2024 2:33 AM IST
വെമ്പള്ളി: അലങ്കാരവും കൗതുകവും സമ്മാനിച്ച് പായൽപന്തുകളുമായി വിദ്യാർഥിക്കൂട്ടം. കാണക്കാരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് കോക്കോഡാമ എന്ന് അറിയപ്പെടുന്ന പായൽപന്തുകൾ നിർമ്മിച്ചത്.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജലസംരക്ഷണം ഉറപ്പാക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പായൽപന്തുകളുണ്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരൻ പായൽപന്ത് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ഷിനി, തോമസ് സെബാസ്റ്റ്യൻ, ലതാമോൾ സെബാസ്റ്റ്യൻ, മനോജ് ടി. ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.